മേപ്പയൂർ : നരബലി പോലുള്ള പ്രാകൃത ആചാരങ്ങളും അന്ധവിശ്വാസങ്ങളും ആധുനിക സമൂഹത്തിലും നടക്കുന്നു എന്നത് ദു:ഖകരമാണ്.

സമൂഹത്തിൽ നിന്നും തുടച്ചു നീക്കപ്പെട്ട ഇത്തരം അനാചാരങ്ങൾ വീണ്ടും നടക്കുമ്പോൾ നവോത്ഥാന മൂല്യങ്ങളാണ് നഷ്ടപ്പെടുന്നത് .
അനാചാരങ്ങൾ ഇല്ലായ്മ ചെയ്യുന്നതിന് ജാഗ്രതാ കൂട്ടായ്മകൾ രൂപപ്പെടണം ഇതിനു വേണ്ടി യുവജന പ്രസ്ഥാനങ്ങൾ മുൻകൈ എടുക്കണമെന്ന് കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം പി.എം ഷബീറലി പറഞ്ഞു.
ലോഹ്യാ ദിനത്തിൽ യുവജനതാദൾ സംഘടിപ്പിച്ച കൊഴുക്കല്ലൂർ മേഖലാ ശിൽപ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
കെ .എം പ്രമീ ഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എല്‍ജെഡി ജില്ലാ സെക്രട്ടറി ജെ.എൻ പ്രേം ഭാസിൻ ലോഹ്യ അനുസ്മരണ പ്രഭാഷണം നടത്തി.
എല്‍ജെഡി ജില്ലാ സെക്രട്ടറി ഭാസ്കരൻ കൊഴുക്കല്ലൂർ, കെ.എം ബാലൻ, ബി.ടി സുധീഷ് കുമാർ, പി ബാലകൃഷ്ണൻ കിടാവ്, കെ.കെ നിഷിത, മിനി അശോകൻ, കെ.ലിഗേഷ്, ലിൻസ ചന്ദ്രൻ, പി.കെ ലാലു പ്രസാദ് എന്നിവർ സംസാരിച്ചു.
Primitive practices and superstitions can be kept away